കോഴിക്കോട്: താമരശ്ശേരിയിൽ മണ്ണുമാന്തിയന്ത്രം മറിഞ്ഞു; ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു
താമരശ്ശേരി ചെക്ക് പോസ്റ്റിനും അമ്പായത്തോടിനും ഇടയിൽ മണ്ണു നീക്കുന്നതിനിടെ മണ്ണുമാന്തിയന്ത്രം തലകീഴായി മറിഞ്ഞു. അപകടത്തിൽ ഡ്രൈവർക്ക് നിസാര പരിക്കേറ്റു. സ്ഥലത്തുണ്ടായിരുന്നവർ ചേർന്ന് ഡ്രൈവറെ രക്ഷപ്പെടുത്തി. വാഹനം ഉയർത്താനുള്ള നടപടികൾ നടന്നുവരുന്നു.