പീരുമേട്: വണ്ടിപ്പെരിയാർ ഗ്രാമ്പിയിലെ ജനവാസ മേഖലയിൽ വന്യമൃഗ ആക്രമണം അതിരൂക്ഷം, പ്രദേശത്ത് വനം വകുപ്പ് നിരീക്ഷണ ക്യാമറ സ്ഥാപിച്ചു
കഴിഞ്ഞ ദിവസം എസ്റ്റേറ്റ് തൊഴിലാളിയായ മഹാദേവന് എന്നയാളുടെ പശുവിനെ പുലി ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു. പിന്നീട് പരമശിവന് എന്നയാളുടെ വീടിനുമുറ്റത്ത് വരെ പുലിയെത്തി വളര്‍ത്ത് നായയെ പിടിച്ചുകൊണ്ടുപോയി. ഇവിടെ താമസിക്കുന്ന മലഭന്ധര ആദിവാസി വിഭാഗത്തില്‍പ്പെട്ട വിഷ്ണു മൂന്ന് തവണ പുലിയെ കാണുകയും ചെയ്തു. തുടര്‍ന്ന് വനം വകുപ്പില്‍ വിവരമറിയിച്ചത് അനുസരിച്ച് വനപാലകര്‍ എത്തി പരിശോധന നടത്തി. കാല്‍പ്പാടുകള്‍ പുലിയുടോാണെന്ന് സ്ഥിരീകരിച്ചു. ഇതോടെയാണ് ക്യാമറ സ്ഥാപിച്ചത്.