കാർത്തികപ്പള്ളി: വ്യാജ വീഡിയോ ദൃശ്യത്തെ സംബന്ധിച്ച് പരാതി നൽകിയതായി എം.പി.യുടെ ആലപ്പുഴ ഓഫീസ് വാർത്താക്കുറിപ്പിൽ അറിയിച്ചു
ആലപ്പുഴ എം.പി. അഡ്വ. എ.എം.ആരിഫിനെ അപകീർത്തിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ സമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുന്ന വ്യാജ വീഡിയോ ദൃശ്യത്തെ സംബന്ധിച്ച് പരാതി നൽകിയതായി എം.പി.യുടെ ആലപ്പുഴ ഓഫീസ് വാർത്താക്കുറിപ്പിൽ അറിയിച്ചു. കഴിഞ്ഞ 5 വർഷം മണ്ഡലത്തിലേക്ക് തിരിഞ്ഞു നോക്കാതെ വോട്ട് ചോദിച്ച് എത്തിയ ആരിഫ് എം.പി.യെ പൊതുജനം ചെരിപ്പും ചൂലും എടുത്ത് തല്ലി ഓടിച്ചു എന്ന തലക്കെട്ടോടെ പ്രചരിക്കുന്ന ദൃശ്യത്തിൽ, അദ്ദേഹവുമായി രൂപസാദൃശ്യമുള്ള മറ്റൊരു വ്യക്തിക്ക് ഉണ്ടായ അനുഭാവമാണെന്നു വ്യക്തമാണെന്ന് പരാതിയിൽ പറയുന്നു