നാലു ദിവസത്തെ തിരച്ചിൽ, ഭവാനിപ്പുഴയിൽ കാണാതായ യുവാക്കളുടെ മൃതദേഹങ്ങൾ കണ്ടെത്തി
അട്ടപ്പാടി നരസിമുക്കിൽ ഭവാനിപ്പുഴയിൽ ഒഴുക്കിൽ പെട്ട് കാണാതായ തമിഴ്നാട് സ്വദേശികളായ യുവാക്കളുടെ മൃതദേഹം കണ്ടെത്തി. വെള്ളിയാഴ്ച വൈകിട്ട് കുളിക്കാനിറങ്ങിയ പത്തംഗ സംഘത്തിലെ ഭൂപതി രാജ് (25), പ്രതാപ് രാജ് (25) എന്നിവരെയാണ് ഒഴുക്കിൽ പെട്ട് കാണാതായത്. കാണാതായ അന്നുമുതൽ തിരച്ചിൽ നടത്തിയിരുന്നുവെങ്കിലും ഇന്നാണ് കണ്ടെത്താനായത്. കോയമ്പത്തൂരിൽ നിന്ന് അവധി ആഘോഷിക്കാനെത്തിയതായിരുന്നു യുവാക്കൾ.