റാന്നി: ശബരിമല സന്നിധാനത്തെ ദ്വാരപാലക ശില്പങ്ങളിലെ സ്വർണ്ണം പൂശിയ പാളികൾ തിരികെ എത്തിച്ചതായി ദേവസ്വം ബോർഡ് അറിയിച്ചു.
ശബരിമല സന്നിധാനത്തെ ദ്വാരപാലക ശില്പങ്ങളിലെ സ്വർണ്ണം പൂശിയ പാളികൾ അറ്റകുറ്റപ്പണികൾക്ക് ശേഷം തിരികെ എത്തിച്ചു. ഇന്ന് (സെപ്തംബർ 21 ) പുലർച്ചെയാണ് സ്വർണ്ണം പൂശിയ പാളികൾ സന്നിധാനത്ത് എത്തിച്ചതെന്ന് ദേവസ്വം ബോർഡ് അധികൃതർ അറിയിച്ചു.ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസ് എന്ന സ്ഥാപനത്തിലാണ് അറ്റകുറ്റ പണികൾ നടത്തിയത്. സെപ്തംബർ 8 നാണ് അറ്റകുറ്റപ്പണികൾക്കായി സ്വർണ്ണം പൂശിയ പാളികൾ ചെന്നൈയിലെ സ്ഥാപനത്തിലേക്ക് കൊണ്ടുപോയത്. തിരുവാഭരണം കമ്മീഷണറുടെ നേതൃത്വത്തിലാണ് സ്വർണ്ണം പൂശിയ പാളികൾ തിരികെ എത്തിച്ചത്.