പട്ടാമ്പി: എമ്പ്രാന്തിരി ക്ഷേമ സഭ വേദമന്ത്ര പഠന ശിബിരത്തിന് അണ്ടലാടി ആസ്ഥാന മന്ദിരത്തിൽ തുടക്കമായി
എമ്പ്രാന്തിരി ക്ഷേമ സഭയുടെ വേദമന്ത്ര പഠന ശിബിരത്തിന് തുടക്കമായി. അണ്ടലാടി ആസ്ഥാന മന്ദിരത്തിൽ ആരംഭിച്ച വേദ പഠന ശിബിരം അണ്ടലാടിമന പരമേശ്വരൻ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു.ജെ എം ഉണ്ണി എമ്പ്രാന്തിരി അധ്യക്ഷത വഹിച്ചു. ക്ഷേമസഭാ ജനറൽ സെക്രട്ടറി മമ്മാവ് നാരായണൻ എമ്പ്രാന്തിരി വേദപഠന ക്ലാസ് വിശദീകരണം നടത്തി.