കോഴഞ്ചേരി: അഴൂർ പാറക്കടവ് പാലത്തിന് സമീപം റോഡരികിൽ നിന്നിരുന്ന വൈദ്യുത പോസ്റ്റ് ഓടിക്കൊണ്ടിരുന്ന ബസ്സിന് മുകളിലേക്ക് മറിഞ്ഞു വീണു
പത്തനംതിട്ട: അഴൂർ പാറക്കടവ് പാലത്തിന് സമീപം റോഡരികിൽ നിന്നിരുന്ന വൈദ്യുതതൂൺ ഓടിക്കൊണ്ടിരുന്ന ബസ്സിന് മുകളിലേക്ക് മറിഞ്ഞു വീണു. തിങ്കളാഴ്ച രാവിലെയാണ് സംഭവം. പത്തനംതിട്ട - പ്രമാടം - പൂങ്കാവ് റൂട്ടിൽ ഓടുന്ന മുരഹര ബസിന് മുകളിലാണ് വീണത്. ബസ് പത്തനംതിട്ടയിലേക്ക് വരികയായിരുന്നു. ഭയന്ന് വിറച്ച യാത്രക്കാർ ബസിൽ തന്നെ ഇരുന്നു. ബസിൽ നിന്നും യാത്രക്കാർ ആരും പുറത്തിറക്കാഞ്ഞതിനാൽ വൻ അപകടം ഒഴിവായി. പത്തനംതിട്ടയിൽ നിന്നും അഗ്നി രക്ഷാ സേന എത്തിയാണ് ബസിൻ്റെ മുകളിൽ നിന്നും വൈദ്യുത തൂണും വൈദ്യുതകമ്പി കളും മാറ്റിയത്