കോഴിക്കോട്: നടുവണ്ണൂർ വെള്ളാട്ടങ്ങാടിയിൽ പിക്കപ്പ് മറിഞ്ഞു; ഡ്രൈവർക്ക് പരിക്ക്
കോഴിക്കോട് നടുവണ്ണൂർ വെള്ളാട്ടങ്ങാടിയിൽ പഴക്കുലയുമായി വന്ന പിക്കപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തിൽ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. നാട്ടുകാർ ചേർന്ന് ഡ്രൈവറെ രക്ഷപ്പെടുത്തി ആശുപത്രിയിലാക്കി.