കോഴഞ്ചേരി: വോട്ടർ പട്ടികയിൽ നിന്നും ഒഴിവാക്കിയ മുൻ കവിയൂർ പഞ്ചായത്ത് പ്രസിഡണ്ട് ടി കെ സജീവൻ്റെ പേര് വീണ്ടും ഉൾപ്പെടുത്താൻ ഉത്തരവായി
പത്തനംതിട്ട: വോട്ടർപട്ടികയിൽ നിന്നും ഒഴിവാക്കിയ മുൻ കവിയൂർ പഞ്ചായത്ത് പ്രസിഡൻറിെൻറ പേര് വീണ്ടും ഉൾപെടുത്താൻ ഉത്തരവായി. കവിയൂർ ഗ്രാമ പഞ്ചായത്തിലെ എട്ടാം വാർഡിലെ വോട്ടർപട്ടികയിൽ കരടു പ്രസിദ്ധീകരിച്ചപ്പോൾ ലിസ്റ്റിൽ ഉണ്ടായിരുന്ന മുൻ പഞ്ചായത്ത് പ്രസിഡൻറും ഗ്രാമ പഞ്ചായത്ത് അംഗവുമായ ടി. കെ. സജീവിൻറെ പേര് ഇലക്ടറൽ രജിസ്ട്രേഷൻഓഫീസർ കൂടി ആയ സെക്രട്ടറി ഒഴിവാക്കിയ നടപടി റദ്ദു ചെയ്തു ജോയിന്റ് ഡയറക്ടർ ഉത്തരവിട്ടു.