കോഴഞ്ചേരി: ഒളിവിലായിരുന്ന മോഷണ കേസ് പ്രതിയെ പത്തനംതിട്ട പോലിസ് പിടികൂടി
പത്തനംതിട്ട: മോഷണക്കേസിൽ മാസങ്ങളായി ഒളിവിലായിരുന്ന പ്രതിയെ പാലക്കാട്ടു നിന്നും പത്തനംതിട്ട പോലീസ് പിടികൂടി. ഇടുക്കി നായരുപാറ കിഴക്കുതോപ്പിൽ ശ്യാം എന്ന ഗിരീഷ് ഉത്തമൻ (35) ആണ് അറസ്റ്റിലായത്. പത്തനംതിട്ട സെൻറ് പീറ്റേഴ്സ് ജംഗ്ഷനിലെ രുചിയിടം ഹോട്ടലിലെ തൊഴിലാളി ആയിരുന്ന ഇയാൾ 2024 നവംബറിൽ ഹോട്ടലിലെ ക്യാഷ് കൗണ്ടറിൽ നിന്നും പതിനായിരം രൂപയും നാല്പത്തിനായിരം രൂപയുടെ മൊബൈൽ ഫോണും പതിനയ്യായിരം രൂപയുടെ സ്മാർട്ട് വാച്ചും മോഷ്ടിക്കുകയായിരുന്നു.