ഇടുക്കി: ഷോപ്പ് സൈറ്റുകൾക്ക് പട്ടയം നൽകാനുള്ള തീരുമാനം ആശയകുഴപ്പം പരിഹരിക്കുന്നതിനെന്ന് മന്ത്രി റോഷി അഗസ്റ്റിൻ കട്ടപ്പനയിൽ പറഞ്ഞു
Idukki, Idukki | Oct 16, 2025 സുപ്രീം കോടതിയിലുള്ള സി.എച്ച്.ആര് കേസുമായി ഇതിനെ കൂട്ടിക്കുഴയ്ക്കേണ്ടിതല്ല. തീരുമാനം മലയോര മേഖലയെ സംബന്ധിച്ചിടത്തോളം സുപ്രദാനമാണ്. ചില കാര്യങ്ങളെ നല്ല നിലയില്‍ കാണേണ്ടതിന് പകരം എല്ലാത്തിലും കുറ്റങ്ങള്‍ കണ്ടെത്തിയാല്‍ അത് നാടിന്റെ വികസനത്തെ ബാധിക്കും. 993 ചട്ടത്തിന്റെ പരിധിയില്‍ വരുന്ന സ്ഥലങ്ങളില്‍ പട്ടയം നല്കുന്നതില് നിലനിന്നിരുന്ന അവ്യക്തത ഒഴിവാക്കുകയാണ് ഇപ്പോള്‍ ചെയ്തിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.