കോഴിക്കോട്: കൊയിലാണ്ടി കുറുവങ്ങാട് ബസ്റ്റാൻഡ് കാർ ഇടിച്ചു തകർത്തു; വൻ അപകടം ഒഴിവായി
കൊയിലാണ്ടി കുറുവങ്ങാട് പോസ്റ്റ് ഓഫീസ് ബസ്റ്റാൻഡിലേക്ക് നിയന്ത്രണം വിട്ട കാർ ഇടിച്ചു കയറി. ബസ്റ്റാൻഡിന്റെ തൂൺ തകർന്നു. സംഭവസമയത്ത് ബസ്റ്റാൻഡിൽ ആരും ഇല്ലാത്തതിനാൽ വൻ അപകടം ഒഴിവായി. കാർ യാത്രക്കാർക്ക് പരിക്കില്ല. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.