തലശ്ശേരി: ടൗണിൽ എക്സൈസ് നടത്തിയ പരിശോധനയിൽ മെത്താഫിറ്റമിനും ഉണക്ക കഞ്ചാവുമായി മൂന്നു പേർ പിടിയിൽ
തലശ്ശേരിയിൽ മെത്താഫിറ്റമിനും ഉണക്ക കഞ്ചാവുമായി 3 പേർ എക്സൈസിന്റെ പിടിയിൽ. പന്ന്യന്നൂർ സ്വദേശി പി കെ മജിഹാസാണ് മെത്താ ഫിറ്റാമിനുമായി പിടിയിലായത്. ഇരിട്ടി തില്ലങ്കേരിയിലെ കെ പി മുഹമ്മദ് അസ്ലം, മലപ്പുറം കൊണ്ടോട്ടി ചെറുകാവിലെ മുഹമ്മദ് ഇസ്ഹാക്ക് എന്നിവരിൽ നിന്ന് ഉണക്ക കഞ്ചാവും കണ്ടെടുത്തു. തലശ്ശേരി റെയ്ഞ്ച് ഇൻസ്പെക്ടർ സുബിൻ രാജിൻ്റെ നേതൃത്വത്തിൽ തലശ്ശേരി ടൗന്നിൽ നടത്തിയ പരിശോധനയിലാണ് മൂവരും പിടിയിലായത്.