കോഴിക്കോട്: രാമനാട്ടുകരയിൽ വീടിനു സമീപം കൂറ്റൻ പെരുമ്പാമ്പ്; പിടികൂടി വനം വകുപ്പിന് കൈമാറി
രാമനാട്ടുകരയിൽ മാന്ത്രമ്മൽ സുഭാഷിന്റെ വീടിന് സമീപത്തുനിന്നും കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി. പാമ്പ് പിടുത്തക്കാരൻ അനൂപ് നടത്തിയ തിരച്ചിലിലാണ് പാമ്പിനെ കണ്ടെത്തിയത്. തുടർന്ന് വനം വകുപ്പിന് കൈമാറി. വീടിന് പരിസരത്തെ കാട് വൃത്തിയാക്കി സൂക്ഷിക്കണമെന്ന് അനൂപ് നാട്ടുകാർക്ക് നിർദ്ദേശം നൽകി.