ആലത്തൂർ: വടക്കഞ്ചേരി മുടപ്പല്ലൂർ അഴീക്കുളങ്ങര കുളത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
മുടപ്പല്ലൂർ അഴീക്കുളങ്ങര കുളത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മുടപ്പല്ലൂർ വണ്ടാഴി വടക്കുമുറി ഷിജു ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് ആറരയോടെ സ്കൂട്ടറിൽ വീട്ടിൽ നിന്നിറങ്ങിയ യുവാവിനെ രാത്രി ഏറെ വൈകിയും കാണാത്തതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ സ്കൂട്ടർ കുളത്തിന് സമീപത്ത് നിർത്തിയിട്ട് നിലയിൽ കണ്ടത്. തുടർന്ന് വടക്കഞ്ചേരി ഫയർഫോഴ്സ് നടത്തിയ തിരച്ചിലിൽ കുളത്തിൽ നിന്നും ചൊവ്വാഴ്ച പുലർച്ചെ മൂന്നരയോടെയാണ് മൃതദേഹം കണ്ടെത്തിയത്.