റാന്നി: അയ്യപ്പ സംഗമത്തില്‍ പങ്കെടുത്തു മടങ്ങിയ ഓര്‍ക്കസ്ട്രാ സംഘത്തിലെ യുവാവ് റാന്നിമന്ദിരംജംഗ്ഷനിൽ അപകടത്തിൽ അപകടത്തിൽ മരിച്ചു
പമ്പയിൽ നടന്ന ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുത്തു മടങ്ങിയ ഓര്‍ക്കസ്ട്രാ സംഘത്തിലെ യുവാവ് കാര്‍ അപകടത്തിൽ മരിച്ചു. രണ്ടു യുവാക്കൾക്ക് പരുക്കേറ്റു.കാര്‍ ഓടിച്ചിരുന്ന തിരുവനന്തപുരം വെള്ളറട കൊങ്ങല്‍ കോട് അനുഗ്രഹ ഭവനില്‍ രാജുവിന്റെ മകന് ബിനിറ്റ് രാജ് (21) ആണ് മരിച്ചത്. ഒപ്പം യാത്ര ചെയ്തിരുന്ന നെടുമങ്ങാട് പ്ലാത്തറ വീട്ടില്‍ രജീഷ് (32), അടൂര്‍ കരുവാറ്റ സ്വദേശി ഡോണി (25) എന്നിവർക്കാണ് പരുക്കേറ്റത്.സാരമായി പരുക്കേറ്റ ഇരുവരെയും റാന്നി താലൂക്ക് ആശുപത്രിയില്‍ ചികിത്സ നല്‍കിയശേഷം വിദഗ്ധ ചികിത്സകള്‍ക്കായി കോഴഞ്ചേരിയിലെ സ്വകാര്യശുപത്രിയില്‍ പ്രവേശിപ്പിച്ചു.