ദേവികുളം: കളക്ട്രേറ്റിൽ ചേർന്ന യോഗതീരുമാനങ്ങളിൽ വ്യക്തത ഇല്ല, അടിമാലിയിൽ ക്യാമ്പിൽ കഴിയുന്ന കുടുംബങ്ങൾക്ക് ആശങ്ക
പുനരധിവാസം ഉറപ്പാക്കേണ്ട കുടുംബങ്ങളുടെ വിവരക്കണക്കുകളിലും കൃത്യത വരുത്തണമെന്ന ആവശ്യവും ക്യാമ്പിലുള്ളവര്‍ മുമ്പോട്ട് വയ്ക്കുന്നു. മരിച്ച ബിജുവിന്റെ മകള്‍ക്ക് ജോലി നല്‍കണമെന്ന ആവശ്യം പരിഗണിക്കണം. ലഭ്യമാകുമെന്നറിയിച്ചിട്ടുള്ള ഇന്‍ഷുറന്‍സ് തുകയുടെ കാര്യത്തില്‍ വ്യക്തത വരുത്തണം. നിര്‍മ്മാണ കമ്പനിയുടെയും ദേശിയപാത അതോററ്റിയുടെയും പ്രതിനിധികള്‍ ദുരിതബാധിതരുമായി ആശയവിനിമയം നടത്തണം. ഇക്കാര്യങ്ങളിലൊക്കെയും പ്രശ്നപരിഹാരം കാണണമെന്നും കുടുംബങ്ങള്‍ ആവശ്യമുന്നയിക്കുന്നു.