കോഴിക്കോട്: വടകരയിൽ ചികിത്സാ പിഴവ് ആരോപണം: ബേബി മെമ്മോറിയൽ ആശുപത്രിയിലേക്ക് നാട്ടുകാരുടെ മാർച്ച്
വടകര ചോമ്പാല സ്വദേശിനി അഫീഫയുടെ മരണത്തിൽ ചികിത്സാ പിഴവ് ആരോപിച്ച് ബേബി മെമ്മോറിയൽ ആശുപത്രിയിലേക്ക് പ്രതിഷേധ മാർച്ച്. ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന മാർച്ച് ആശുപത്രി കവാടത്തിൽ പോലീസ് തടഞ്ഞു. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും ഡോക്ടർക്കെതിരെ നടപടി വേണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.