കാർത്തികപ്പള്ളി: പിടിക്കിട്ടാപ്പുള്ളിയെ ചേപ്പാട് വെച്ച് കരീലകുളങ്ങര പോലീസ് അറസ്റ്റ് ചെയ്തു
പിടിക്കിട്ടാപ്പുള്ളിയെ പോലീസ് അറസ്റ്റ് ചെയ്തു. ഹരിപ്പാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പിടിക്കിട്ടാപ്പുള്ളിയായി പ്രഖ്യപിച്ച കരീലക്കുളങ്ങര പോലീസ് സ്റ്റേഷനിലെ വധശ്രമ കേസ്സിലെ പ്രതിയായ ചേപ്പാട് വലിയകുഴി മേടയിൽ വടക്കതിൽ വീട്ടിൽ രാജീവ് എന്നയാളാണ് കരീലക്കുളങ്ങര പോലീസിന്റെ പിടിയിലായത്. കേടതിയുടെ വിചാരണയിൽ നിന്നും ഒളിച്ച് മാറി വർഷങ്ങളോളം തമിഴ് നാട്ടിലും മറ്റും മാറിമാറി താമസിച്ചു വന്നിരുന്ന പ്രതിയെ വളരെ തന്ത്രപരമായ നീക്കങ്ങളിലൂടെ ചേപ്പാട് ഭാഗത്ത് വെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.