കോന്നി: കോന്നിയിൽ പ്രതിഷേധ ധർണ്ണ: വോട്ടർ പട്ടിക റദ്ദാക്കണമെന്ന് ആവശ്യം
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻറെ രാജി ആവശ്യപ്പെട്ടും, വോട്ടർ പട്ടിക റദ്ദാക്കണമെന്നാവശ്യപ്പെട്ടും വിമൻ ഇന്ത്യ മൂവ്മെൻറ് കോന്നിയിൽ പ്രതിഷേധ ധർണ്ണ നടത്തി. കോന്നി ചന്ത മൈതാനിയിൽ നടന്ന പരിപാടി സംസ്ഥാന സമിതി അംഗം അംജിതാ മോൾ ഉദ്ഘാടനം ചെയ്തു.