കോഴഞ്ചേരി: KSU ജില്ലാ ജനറൽ സെക്രട്ടറി ജോൺ കിഴക്കേതിലിന് പത്തനംതിട്ട KSRTC സ്റ്റാൻഡിൽ സ്വീകരണം നൽകി
പത്തനംതിട്ട : തൃശൂരിൽ കെ.എസ്.യു നേതാക്കളെ മുഖമൂടി ധരിപ്പിച്ച് കോടതിയിൽ ഹാജരാക്കിയ പോലീസ് നടപടിയിലും പോലീസിന്റെ അതിക്രമങ്ങളിലും പ്രതിഷേധിച്ച് കെ.എസ്.യു സംസ്ഥാന കമ്മിറ്റി നടത്തിയ നിയമസഭ മാർച്ചിൽ പങ്കെടുത്ത് അറസ്റ്റ് വരിച്ച് റിമാന്റിൽ ആയതിന് ശേഷം ജാമ്യം ലഭിച്ചു പുറത്ത് വന്ന പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി ജോൺ കിഴക്കേതിലിന് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ ജില്ലാ കമ്മിറ്റി സ്വീകരണം നൽകി.ആറ് ദിവസത്തെ ജയിൽ വാസത്തിനു ശേഷമാണ് ജാമ്യം ലഭിച്ചത്. കെപിസിസി സെക്രട്ടറി അനീഷ് വരിക്കണ്ണാമല ഉദ്ഘാടനം ചെയ്തു.