ഇടുക്കി: ഹൈറേഞ്ചിൻ്റെ സ്വപ്നമായ ഷോപ്പ് സൈറ്റ് പട്ടയം യാഥാർത്ഥ്യമാകുന്നെന്ന് മന്ത്രി റോഷി അഗസ്റ്റിൻ തിരുവനന്തപുരത്ത് അറിയിച്ചു
Idukki, Idukki | Oct 15, 2025 1993ലെ ചട്ടപ്രകാരം കൃഷിക്കും വീടു നിര്‍മാണത്തിനും കടകള്‍ക്കുമാണ് പട്ടയം നല്‍കുന്നത്. എന്നാല്‍ കട്ടപ്പനയില്‍ ഷോപ്പ് സൈറ്റുകള്‍ക്ക് പട്ടയം നല്കുന്ന കാര്യത്തില്‍ അവ്യക്തത തുടരുകയായിരുന്നു. 2009ലെ സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ചട്ടത്തിലെ, ഷോപ്പ് എന്നത് ചെറിയ കടകള്‍ എന്നാണ് വ്യാഖ്യാനിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ കടകള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് പട്ടയം നല്കുന്ന കാര്യത്തില്‍ അവ്യക്തത നിലനിന്നിരുന്നു. നിരന്തരമായ ഇടപെടലുകളിലൂടെ വിഷയം ക്യാബിനറ്റിന്റെ പരിഗണനയില്‍ കൊണ്ടുവരികയും അവ്യക്തത നീക്കി പ്രശ്നം പരിഹരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.