ദേവികുളം: കെഎസ്ആർടിസി ഡബിൾ ഡക്കർ ബസ് അപകടത്തിൽപെട്ട സംഭവം, മൂന്നാർ പോലീസ് കേസെടുത്തു
മൂന്നാറില്‍ വിനോദ സഞ്ചാരികള്‍ക്കായി സൈറ്റ് സീന്‍ സര്‍വ്വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ഡബിള്‍ ഡക്കര്‍ ബസ് കഴിഞ്ഞ ദിവസമായിരുന്നു അപകടത്തില്‍പ്പെട്ടത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നു. എതിരെ വന്ന കാറില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചപ്പോള്‍ ബസ് അപകടത്തില്‍പ്പെട്ടു എന്നായിരുന്നു സംഭവത്തില്‍ ഡ്രൈവറുടെ വിശദീകരണം. എന്നാല്‍ സിസിടിവിയില്‍ കാറിന്റെ ദൃശ്യങ്ങള്‍ ഇല്ല. സംഭവത്തില്‍ പോലീസ് കേസ് എടുത്തു. അപകട സമയത്ത് വാഹനത്തില്‍ താഴെയും മുകളിലുമുള്ള ഡക്കറുകളിലായി 40ല്‍ അധികം യാത്രക്കാരുണ്ടായിരുന്നു.