തൊടുപുഴ: ജില്ലയിലെ തദ്ദേശ സ്ഥാപനതല വികസന സദസിന് ആലക്കോട് പഞ്ചായത്തിൽ തുടക്കം
സംസ്ഥാന സര്‍ക്കാരും തദ്ദേശ സ്ഥാപനങ്ങളും നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും ഭാവി വികസനത്തിന് പൊതുജനാഭിപ്രായം സ്വീകരിക്കാനുമാണ് പഞ്ചായത്തുകള്‍ തോറും വികസന സദസുകള്‍ സംഘടിപ്പിക്കുന്നത്. പഞ്ചായത്തില്‍ കഴിഞ്ഞ 9 വര്‍ഷം നടത്തിയ വികസന പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി രമ്യ സൈമണ്‍ അവതരിപ്പിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ സംബന്ധിച്ച വിഡിയോ പ്രദര്‍ശനത്തോടെയാണ് സദസ് ആരംഭിച്ചത്. കെ സ്മാര്‍ട്ടിന്റെയും വിജ്ഞാന കേരളത്തിന്റെയും ഹെല്‍പ്പ് ഡെസ്ക് സൗകര്യം വേദിയില്‍ സജ്ജമാക്കിയിരുന്നു.