പട്ടാമ്പി: മധ്യമേഖലാ ഗവേഷണ വിജ്ഞാന വ്യാപന ഉപദേശക സമിതി യോഗം പട്ടാമ്പി പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ ചേർന്നു
പട്ടാമ്പി പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിലാണ് നാൽപ്പത്തിഞ്ചാമത് മദ്ധ്യമേഖല ഗവേഷണ വിഞ്ജാന വ്യാപന ഉപദേശക സമിതി യോഗം ചേർന്നത്. യോഗം പാലക്കാട് ആത്മ പ്രോജക്ട് ഡയറക്ടർ പി എ ഷീന ഉദ്ഘാടനം ചെയ്തു. പാലക്കാട്, ത്രിശൂർ, മലപ്പുറം, എറണാകുളം എന്നീ ജില്ലകളിലെ കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, ശാസ്ത്രഞ്ജർ, കർഷകർ എന്നിവർ ഏകദിന യോഗത്തിൽ പങ്കെടുത്തു.