അമ്പലപ്പുഴ: ബി.ജെ.പിയുടെ നേതൃത്വത്തിൽ മുല്ലക്കലിൽ ബി.ആർ അംബേദ്കർ അനുസ്മരണം നടത്തി
ബി.ജെ.പി. മുല്ലയ്ക്കൽ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന ഡോ.ബി.ആർ.അംബേദ്കർ അനുസ്മരണം ബി.ജെ.പി. ആലപ്പുഴ നോർത്ത് ജില്ലാ പ്രസിഡൻ്റ് അഡ്വ. പി.കെ. ബിനോയ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ആർ.കണ്ണൻ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ മണ്ഡലം ജനറൽ സെക്രട്ടറി എസ്.സുമേഷ് സ്വാഗതം ആശംസിച്ചു. കെ.പി. പരീക്ഷിത്ത്,മണ്ഡലം വൈസ് പ്രസിഡൻ്റ്മാരായ എസ്.ഹരികൃഷ്ണൻ, ജി.രമേശൻ, തുടങ്ങിയവർ സംസാരിച്ചു