റാന്നി: റാന്നിയിൽ നിരോധിത പുകയില ഉല്പന്നങ്ങളുമായി അന്യസംസ്ഥാനതൊഴിലാളിയെ റാന്നി പോലിസ് പിടികൂടി
നിരോധിത പുകയില ഉല്പന്നങ്ങളുമായി അന്യസംസ്ഥാനതൊഴിലാളി പിടിയിൽ പത്തനംതിട്ട: നിരോധിതപുകയില ഉല്പന്നങ്ങൾ വില്പനയ്കായി സൂക്ഷിച്ചിരുന്ന ബീഹാർ സ്വദേശിയെ റാന്നി പോലീസ് പിടികൂടി. ബീഹാർ ചമ്പാരൻ സ്വദേശി പ്രമോദ് മുഖ്യ (32) ആണ് പിടിയിലായത്. റാന്നി പെരുംപുഴയിൽ പ്രമോദ് നടത്തുന്ന പാൻമസാല കടയിൽ റാന്നി എസ് ഐ കവിരാജനും സംഘവും 15ന് ഉച്ചക്ക് 12 ന് പരിശോധന നടത്തിയപ്പോൾ നിരോധിത പുകയില ഉല്പന്നമായ ഹാൻസിന്റെ 513 പായ്ക്കറ്റുകൾ കണ്ടെടുക്കുകയായിരുന്നു.