ഒറ്റപ്പാലം: ഒറ്റപ്പാലം പനമണ്ണ ഇത്തിയൻമലയിൽ ക്വാറി ആരംഭിക്കാനുള്ള നീക്കത്തിനെതിരെ പ്രദേശവാസികൾ രംഗത്ത്
ക്വാറിക്കെതിരെ ജനകീയ സമിതി രൂപവൽക്കരിച്ച് നിയമപരമായും ജനകീയമായും പോരാടാൻ ഒരുങ്ങുകയാണ് നാട്ടുകാർ. ജനവാസമേഖലയിൽ ക്വാറിക്ക് അനുമതി നൽകരുതെന്ന് ജനകീയ സമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് കഴിഞ്ഞ മാസം 12നു നഗരസഭ പ്രവർത്തനാനുമതി നൽകിയ ക്വാറിയുടെ പ്രവർത്തനാനുമതി മാർച്ചോടെ അവസാനിച്ചു. തുടർന്ന് ക്വാറിക്ക് അനുമതി പുതുക്കി നൽകരുതെന്നാണ് ഇവരുടെ ആവശ്യം.