കോതമംഗലം: കീരംപാറ പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിൽ വനംവകുപ്പ് തയ്യാറാക്കി നൽകിയ കെണിയിൽ മരപ്പട്ടി ഇന്ന് കുടുങ്ങി
കീരംപാറ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ മരപ്പട്ടികളുടെ ശല്യം തുടങ്ങിയിട്ട് നാളുകളായി. ആശുപത്രിയുടെ സീലിംഗിനുള്ളിൽ പെറ്റുപെരുകിയ മരപ്പട്ടികൾ വൻ നാശനഷ്ടമാണ് വരുത്തിവക്കുന്നത്. പരാതി വ്യാപകമായതോടെ വനം വകുപ്പ് മരപ്പട്ടിയെ പിടികൂടാൻ ഒരു കൂട് തയ്യാറാക്കി നൽകുകയായിരുന്നു. ദിവസവും 300 ൽപ്പരം രോഗികൾ വന്നു പോകുന്ന ഇടമാണിത്. മരട്ടപ്പട്ടിയുടെ മൂത്രം വീണ് പലപ്പോഴും ലാബിലെ പരിശോധനാ ഉപകരങ്ങൾക്കും കംപ്യൂട്ടറിനും നാശ നഷ്ടങ്ങൾ സംഭവിക്കുന്നുണ്ട്.