പീരുമേട്: അണക്കരയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വച്ച് ഒരു കോടിയുടെ തട്ടിപ്പ്, ജീവനക്കാരൻ അറസ്റ്റിൽ
സ്ഥാപനത്തിലെ കസ്റ്റമര്‍ റിലേഷന്‍ ഓഫീസര്‍ വടക്കേക്കര സാബു എന്ന വര്‍ഗീസാണ് അറസ്റ്റില്‍ ആയത്. സ്ഥാപന ഉടമയുടെ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 2022 മുതല്‍ തട്ടിപ്പ് നടത്തി വന്നിരുന്നതായാണ് വിവരം. ഒന്‍പത് വര്‍ഷമായി സ്ഥാപനത്തിലെ ജീവനക്കാരനാണ് ഇയാള്‍. സ്ഥാപനത്തിലെ തന്നെ തുല്യ പദവിയിലുള്ള മറ്റൊരു ജീവനക്കാരിക്കും തട്ടിപ്പില്‍ പങ്കുണ്ടെന്നാണ് സംശയിച്ചെങ്കിലും വര്‍ഗീസാണ് മുഖ്യ പ്രതിയെന്നാണ് കണ്ടെത്തല്‍. പ്രതിയെ നെടുങ്കണ്ടം കോടതിയില്‍ ഹാജരാക്കി.