പാലക്കാട്: കൽപ്പാത്തിയിൽ വെടിയുണ്ടകളുമായി സഹോദരങ്ങൾ അടക്കം നാലുപേർ അറസ്റ്റിൽ
പാലക്കാട് കൽപ്പാത്തിയിൽ വെടിയുണ്ടകളുമായി സഹോദരങ്ങൾ അടക്കം നാലുപേർ അറസ്റ്റിൽ. ഒറ്റപ്പാലം ചുനങ്ങാട് സ്വദേശികളായ രാമൻകുട്ടി, ഉമേഷ്, മണ്ണാർക്കാട് സ്വദേശികളായ റാസിക്ക്, അനീഷ് എന്നിവരെയാണ് പാലക്കാട് ടൗൺ നോർത്ത് പൊലീസ് കൽപ്പാത്തി പുതിയപാലത്ത് നിന്ന് പിടികൂടിയത്. കൽപ്പാത്തി പുതിയ പാലത്തിന് സമീപം നടത്തിയ വാഹന പരിശോധനയിലാണ് ഇവരെ പിടികൂടിയത്. ഉമേഷിന്റെ പോക്കറ്റിൽ നിന്നാണ് വെടിയുണ്ട കണ്ടെടുത്തത്. മൃഗവേട്ടയ്ക്ക് വേണ്ടി വെടിയുണ്ടകൾ വാങ്ങിയെന്നാണ് പ്രതികൾ നൽകിയ മൊഴി.