ഉടുമ്പൻചോല: രാജകുമാരി പന്നിയാർ ജംഗ്ഷനിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു
തൃശൂര്‍ മന്നാമംഗലം സ്വദേശിയും കുളപ്പാറച്ചാലിലെ അസംബ്ലി ഓഫ് ഗോഡ് ചര്‍ച്ചിലെ പാസ്റ്ററുമായ ബിനുമോന് ആണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ ബിനുമോനെ രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ വിദഗ്ദ ചികിത്സക്കായി കൊണ്ടുപോകും വഴി അടിമാലിയില്‍ വച്ച് മരണം സംഭവിച്ചു. എതിര് ദിശയില്‍ വന്ന ബൈക്ക് യാത്രികനായ മുരിക്കുംതൊട്ടി കടുകുംമാക്കല് ആര്യനെ പരിക്കുകളോടെ എറണാകുളത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാജാക്കാട് പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.