കോഴിക്കോട്: കേരളത്തിലെ ആരോഗ്യ വകുപ്പ് നമ്പർ വൺ ആണെന്ന് പറഞ്ഞ് വെന്റിലേറ്ററിൽ കിടത്തിയിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിൽ പോയത് ഇരട്ടത്താപ്പാണെന്ന് ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ പറഞ്ഞു. സ്വന്തം കാര്യം വരുമ്പോൾ ആദർശം മറന്ന് തെമ്മാടി രാജ്യത്തേക്ക് പോകുന്നത് മുഖ്യമന്ത്രിയുടെ അധഃപതനമാണെന്നും അദ്ദേഹം മെഡിക്കൽ കോളജിൽ മാധ്യമങ്ങളോട് പ്രതികരിച്ചു. രാഷ്ട്രീയം പ്രചരിപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പ് കരിക്കുലത്തെ ഉപയോഗിക്കുകയാണ്. സൂംബ വിഷയത്തിൽ സർക്കാർ മുട്ടുമടക്കുമെന്ന് ഉറപ്പാ