റാന്നി: രാഷ്ട്രപതി ദ്രൗപതി മുര്‍മു അടുത്ത മാസം ശബരിമല സന്ദര്‍ശിക്കും;മന്ത്രി വി എൻ വാസവൻ പമ്പയിൽ അറിയിച്ചു.
രാഷ്ട്രപതി ദ്രൗപതി മുർമു അടുത്ത മാസം ശബരിമല സന്ദർശിക്കുമെന്ന് ദേവസ്വം മന്ത്രി വി എൻ വാസവൻ അറിയിച്ചു.ആഗോള അയ്യപ്പ സംഗമത്തിന് സമാപനം കുറിച്ച് പമ്പയിൽ നടത്തിയ വാർത്ത സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.രാഷ്ട്രപതിയുടെ ശബരിമല സന്ദർശനം സംബന്ധിച്ച് രാഷ്ട്രപതിയുടെ ഓഫീസിൽ നിന്നും വിളിച്ചന്വേഷിച്ചിരുന്നതായി മന്ത്രി പറഞ്ഞു. ഒക്ടോബർ മാസം എത്തുന്നതിൽ എന്തെങ്കിലും തടസ്സം ഉണ്ടോ എന്നാണ് ചോദിച്ചത്. ഒരു തടസ്സവും ഇല്ല ഏത് സമയവും എത്തിക്കോളാൻ മറുപടി നൽകിയെന്നും മന്ത്രി പറഞ്ഞു.