ചേർത്തല: നൈപുണ്യാ കോളേജ് ജംഗ്ഷനിൽ വാഹന പരിശോധനയ്ക്കിടെ 40 ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ഒരാൾ പിടിയിൽ
ചേർത്തല നൈപുണ്യാ കോളേജ് ജംഗ്ഷന് സമീപം റോഡില്‍ വാഹന പരിശോധന നടത്തുന്നതിനിടയില്‍ ആലപ്പുഴ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും, ചേർത്തല പൊലീസും ചേർന്ന് നടത്തിയ പരിശോധനയില്‍ 40 ചാക്ക് നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി എറണാകുളം വാഴക്കുളം സ്വദേശി വല്ലേപ്പള്ളി വീട്ടില്‍ അബ്ദുള്‍ സമദ്(50)നെ പിടികൂടി.