ചേർത്തല: എഴുപുന്നയിലെ ക്ഷേത്രത്തിൽ 20 പവൻ സ്വർണാഭരണങ്ങൾ മോഷണം പോയ സംഭവം, കീഴ്ശാന്തിയെ കാണാനില്ല,അന്വേഷണം ശക്തമാക്കിയതായി അരൂർ SHO
എഴുപുന്ന ശ്രീനാരായണപുരം മഹാവിഷ്ണുക്ഷേത്രത്തിലെ മോഷണം അന്വേഷണം ശക്തമാക്കിയത് അരൂർ എസ് എച്ച് ഒ അറിയിച്ചു.കഴിഞ്ഞ ദിവസമാണ് തിരുവാഭരണം അടക്കം 20 പവൻ സ്വർണാഭരണങ്ങൾ കാണാതായത്.ഇവിടുത്തെ കീഴ്ശാന്തിയെയും കാണാതായിട്ടുണ്ട്.ഇത് സംബന്ധിച്ച് ക്ഷേത്ര ഭാരവാഹികൾ പോലീസിൽ പരാതി നൽകിയിരുന്നു