മുകുന്ദപുരം: സുരേഷ് ഗോപി നല്ല ഒരു വാക്ക് പറഞ്ഞില്ലെന്ന് കണ്ടാരംതറ മൈതാനത്ത് നടന്ന കലുങ്ക് സമ്മേളനത്തിൽ പങ്കെടുത്ത വയോധിക ആനന്ദവല്ലി
കരുവന്നൂർ ബാങ്കിൽ നിക്ഷേപിച്ച പണം തിരിച്ചു കിട്ടുമെന്ന് കരുതിയാണ് കേന്ദ്രമന്ത്രിയെ സമീപിച്ചത്. എന്നാൽ അദ്ദേഹം നല്ലൊരു വാക്ക് പറഞ്ഞില്ല. സംവാദത്തിനിടെ നടന്ന സംഭവങ്ങളിൽ സങ്കടം ഉണ്ടെന്നും ആനന്ദവല്ലി. സുരേഷ് ഗോപിയെ കണ്ടു പരാതി പറയാമെന്ന് കരുതിയാണ് പോയതെന്നും ആനന്ദവല്ലി പറഞ്ഞു.