ദേവികുളം: കൊച്ചി ധനുഷ്ക്കോടി ദേശീയപാതയിൽ ദേവികുളത്ത് ഇടിഞ്ഞ മണ്ണ് നീക്കാൻ ഇനിയും നടപടി ഇല്ല #localissue
2024 ജൂണ്‍ മാസത്തിലാണ് ശക്തമായ മഴയില്‍ കൊച്ചി ധനുഷ്കൊടി ദേശീയപാതയില്‍ ദേവികുളത്ത് മണ്‍തിട്ടയിടിഞ്ഞ് റോഡിലേയ്ക്ക് പതിച്ചത്. ആദ്യം കുറച്ച് ഭാഗത്ത് മാത്രമായിരുന്നു മണ്ണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇതിന് ശേഷം പെയ്ത ശക്തമായ മഴയില്‍ മണ്ണ് കൂടുതല്‍ റോഡിലേയ്ക്ക് ഒലിച്ചെത്തി. ഇതോടെ ഇപ്പോള്‍ ഒരു വാഹനത്തിന് മാത്രം കഷ്ടിച്ച് കടന്ന് പോകാന്‍ കഴിയുന്ന അവസ്ഥയാണ്. മണ്ണ് നീക്കുന്നതിന് നടപടി ആവശ്യപ്പെട്ട് നിരവധി തവണ നാട്ടുകാര്‍ പരാതി നല്‍കിയെങ്കിലും ദേശീയപാത അധികൃതര്‍ ഇത് കണ്ട ഭാവമില്ല. മഴയില്‍ വീണ്ടും വലിയ രീതിയിലുള്ള മണ്ണിടിച്ചില്‍ സാധ്യതയും നിലനില്ക്കുന്നു.