പീരുമേട്: കുമളിയിൽ ഓട്ടോറിക്ഷയിൽ അനധികൃത മദ്യവിൽപ്പന, ഡ്രൈവർ അറസ്റ്റിൽ
ആനവിലാസം സ്വദേശി മധുവിനെയാണ് കുമളി പോലീസ് അറസ്റ്റ് ചെയ്തത്. ചെളിമട ഭാഗത്ത് വാഹന പരിശോധന നടത്തുന്നതിനിടെയാണ് പ്രതി പിടിയിലായത്. കുമളി ബിവറേജ്സ് ഔട്ട്ലെറ്റില് നിന്നും വാങ്ങിയ 9 ലിറ്റര്‍ മദ്യം ഇയാളുടെ ഓട്ടോറിക്ഷയില്‍ നിന്ന് പോലീസ് കണ്ടെടുത്തു. മദ്യം വില്‍പ്പനയ്ക്കായി ഓട്ടോറിക്ഷയില്‍ വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് ഇടയില്‍ ആണ് ഇയാള്‍ പിടിയിലായത്. പീരുമേട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.