കോഴഞ്ചേരി: വെട്ടിപ്പുറം ഗവ. LP സ്കൂളിൻ്റെ പഴയ കെട്ടിടം പൊളിച്ചു മാറ്റാൻ ശ്രമിക്കുന്നതായി PTA ഭാരവാഹികളുടെ പരാതി
പത്തനംതിട്ട: ബി ആർ സിക്ക് കെട്ടിടം നിർമ്മിക്കാൻ വെട്ടിപ്പുറം ഗവ. എൽ. പി സ്‌കൂളിലെ പഴയ കെട്ടിടം പൊളിച്ചുമാറ്റാൻ ശ്രമിക്കുന്നതായി പി. ടി. എ ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു . 1961 ൽ നിർമ്മിച്ച പഴയ കെട്ടിടമാണിത്.നഗരസഭയിലെ തന്നെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സ്‌കൂളാണ് വെട്ടിപ്പുറം ഗവ. എൽ. പി സ്‌കൂൾ. മോഡൽ ബി. ആർ. സി കെട്ടിടം നിർമ്മിക്കാൻ 78 ലക്ഷം രൂപ സർക്കാർ അനുവദിച്ചിരിക്കുകയാണ്. ഇതിന് നിലവിലുള്ള പഴയ കെട്ടിടം പൊളിച്ച് അവിടെ പുതിയ കെട്ടിടം കൈവശപ്പെടുത്താനാണ് ബി. ആർ. സിയുടെ ശ്രമം.