ദേവികുളം: വാഹന കാൽനട യാത്രികർക്ക് തലവേദന സൃഷ്ടിച്ച് പഴമൂന്നാർ ടൗണിൽ റോഡിലെ കുഴികളും വെള്ളക്കെട്ടും #localissue
മൂന്നാര്‍ ടൗണില്‍ ഏറ്റവും അധികം തിരക്കുള്ള ഭാഗങ്ങളിലൊന്നാണ് കെഎസ്ആര്‍ടിസി ഡിപ്പോക്ക് സമീപം ദേശിയപാതയില്‍ ലക്ഷ്മി റോഡ് സംഗമിക്കുന്നയിടം. വിനോദ സഞ്ചാരികളുടെ വാഹനങ്ങള്‍ ഉള്‍പ്പെടെ ദിവസവും നിരവധി വാഹനങ്ങളും ഇതുവഴി കടന്നു പോകുന്നു. ഈ ഭാഗത്താണ് റോഡില്‍ വലിയ കുഴികള്‍ രൂപം കൊണ്ട് വെള്ളം കെട്ടി കിടക്കുന്ന സ്ഥിതിയുള്ളത്. കുഴികളും വെള്ളക്കെട്ടും വാഹന യാത്രികര്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും ഒരേ പോലെ തലവേദനയാവുകയാണ്. നാളുകളേറെയായെങ്കിലും ഈ വിഷയത്തില്‍ പ്രശ്നപരിഹാരമില്ലെന്നാണ് പരാതി.