ഒറ്റപ്പാലം: പടക്ക വിപണിയുടെ മറവിൽ ലഹരി വില്പന,ഒറ്റപ്പാലത്ത് പിടിയിലായ ആറുപേരിൽ ഒരാൾ സിപിഎം നേതാവിന്റെ മകൻ
ഒറ്റപ്പാലം സൗത്ത് പനമണ്ണയിൽ വാടകവീട്ടിൽ നിന്നും ലഹരിവസ്തുക്കളും ലൈസൻസില്ലാതെ സൂക്ഷിച്ച പടക്കശേഖരവും പിടികൂടിയ കേസിൽ ഷോർണൂരിലെ പ്രാദേശിക സിപിഐഎം നേതാവിന്റെ മകൻ ഉൾപ്പെടെ ആറു പേർ അറസ്റ്റിൽ .ഇന്നലെ സംഭവസ്ഥലത്തു നിന്നും കസ്റ്റഡിയിലെടുത്ത കുളപ്പുള്ളി,ഷോർണൂർ,ഒറ്റപ്പാലം സ്വദേശികളായ യുവാക്കളുടെ അറസ്റ്റ് ആണ് രേഖപ്പെടുത്തിയത് .ഇവരുടെ വീടുകളിലും പോലീസിന്റെ പരിശോധന നടന്നു