കോഴിക്കോട്: വന്ദേ ഭാരത് ട്രെയിൻ തട്ടി കോളജ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം
വടകരക്കും പയ്യോളിക്കും ഇടയിൽ ഇരിങ്ങൽ റെയിൽവേ ഗേറ്റിന് സമീപം ട്രെയിൻ തട്ടി കോളജ് വിദ്യാർഥിനി മരിച്ചു. പെരുവയൽ സ്വദേശി നന്ദനയാണ് മരിച്ചത്. ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ചൊവ്വാഴ്ച വൈകീട്ടാണ് അപകടം നടന്നത്.