കോഴിക്കോട്: ഫറോക്ക് പുതിയ പാലത്തിൽ നിന്നും പുഴയിൽ ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി
ഫറോക്ക് പുതിയ പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ ആളുടെ മൃതദേഹമാണ് ഇന്ന് വൈകിട്ട് അഞ്ചരയോടെ ഫറൂഖ് പഴയ പാലത്തിന്റെ അടുത്ത് വെച്ച് കണ്ടെത്തിയത്. മീൻ പിടിക്കാൻ പോയവരാണ് മൃതദേഹം ആദ്യം കണ്ടത് ഉടനെ ഫാറൂഖ് പോലീസിനെ വിവരമറിയിച്ചു തുടർന്ന് പോലീസും നാട്ടുകാരും സിവിൽ ഡിഫൻസും ചേർന്ന് മൃതദേഹം പുറത്തെടുത്ത് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി ആളെ തിരിച്ചറിഞ്ഞിട്ടില്ല