കൊച്ചി: പള്ളുരുത്തി കോർപ്പറേഷൻ മേഖല ഓഫീസിലേക്ക് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം
കൊച്ചി കോർപ്പറേഷന്റെ പള്ളുരുത്തി മേഖല ഓഫീസിൽ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടിയ പ്രകാശിനെ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപരോധ സമരത്തിന് പ്രതിഷേധക്കാരെ പോലീസ് മർദ്ദിച്ചതായി പരാതി.പോലീസ് മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി സിയാദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അതിൻറെ കഴുത്തിന്റെ എല്ലിനും നട്ടെല്ലിനും പരിക്ക് ഏറ്റതായിട്ടാണ് കോൺഗ്രസ് പ്രവർത്തകർ ആരോപിക്കുന്നത്.