കോഴിക്കോട്: തിരുവമ്പാടിയിൽ ആംബുലൻസ് ബൈക്കിൽ ഇടിച്ച് യുവാവ് മരിച്ചു
തിരുവമ്പാടി തോട്ടത്തിൻകടവിൽ ആംബുലൻസ് ബൈക്കിലിടിച്ച് പുതുപ്പാടി പെരുമ്പള്ളി സ്വദേശി സുബൈർ മരിച്ചു. പുലർച്ചെ നാല് മണിയോടെയാണ് അപകടം നടന്നത്. ലിസ ഹോസ്പിറ്റലിന്റെ ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്.