തൊടുപുഴ: ഭൂപതിവ് ചട്ടഭേദഗതി സർക്കാരിന് ഖജനാവ് നിറക്കാനുള്ള ഉപാധിയെന്ന് ഡീൻ കുര്യാക്കോസ് എം പി തൊടുപുഴ പ്രസ് ക്ലബ്ബിൽ പറഞ്ഞു
ഭൂമിയുടെ ക്രമവല്‍ക്കരണത്തിന്റെ പേരില്‍ വന്‍ ഉദ്യോഗസ്ഥ കൊള്ളയാണ് നടക്കാന്‍ പോകുന്നത്. ജനദ്രോഹ നീക്കങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്മാറിയില്ലെങ്കില് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ശക്തമായ പ്രക്ഷോഭം നടത്തും. ഇടുക്കിയിലെ ഭൂ പ്രശ്നങ്ങള്‍ക്കും കാര്‍ഷിക പ്രതിസന്ധിക്കും പരിഹാരം തേടി പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നേതൃത്വത്തില്‍ വെളളിയാഴ്ച്ച രാവിലെ 10 മണിക്ക് അടിമാലി സെന്റ് ജോര്‍ജജ് കത്തീഡ്രല്‍ പാരിഷ് ഹാളില്‍ ഓപ്പണ്‍ ഫോറം നടക്കുമെന്നും എം പി പറഞ്ഞു.