ചിറയിൻകീഴ്: കിളിമാനൂരില റോഡപകട മരണത്തിൽ കുറ്റമേറ്റ് പോലീസ് ഉദ്യോഗസ്ഥൻ
കിളിമാനൂരിൽ വാഹനമിടിച്ച് രാജൻ (59) എന്ന കൂലിത്തൊഴിലാളി മരിച്ച സംഭവത്തിൽ കുറ്റസമ്മതം നടത്തി പാറശ്ശാല എസ്എച്ച്ഒ അനിൽകുമാർ. വാഹനത്തിന്‍റെ സൈഡിൽ ആരോ ഇടിച്ചുവീണുവെന്ന് അനിൽകുമാർ പറഞ്ഞു. ഇതിനുശേഷം അയാള്‍ എഴുന്നേറ്റ് നടന്നുപോയെന്നുമാണ് അനിൽകുമാര്‍ പറയുന്നത്. അപകടത്തിന്‍റെ അന്വേഷണം ആറ്റിങ്ങൽ ഡിവൈഎസ്‍പി മഞ്ചുലാലിന് കൈമാറി.