ദേവികുളം: വിനോദ സഞ്ചാരികളുമായി എത്തിയ കെഎസ്ആർടിസി ബസ് പനംകുട്ടിക്ക് സമീപം അപകടത്തിൽപെട്ടു, നിരവധി പേർക്ക് പരിക്ക്
ബജറ്റ് ടൂറിസം ബസില്‍ 45 യാത്രക്കാരുണ്ടായിരുന്നു. ശനിയാഴ്ച രാവിലെയാണ് സംഘം പയ്യന്നൂരില്‍ നിന്ന് പുറപ്പെട്ടത്. തേക്കടി, ഇടുക്കി എന്നിവിടങ്ങളിലെ വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച ശേഷം തിരികെ പോകുന്നതിനിടെയാണ് ബസ് അപകടത്തില്‍പ്പെട്ടത്. റോഡിന്റെ ഒരുവശം മണ്‍തിട്ടയും മറുവശം പുഴയുമാണ്. ബ്രേക്കുനഷ്ടപ്പെട്ടെന്ന് മനസ്സിലായ ഡ്രൈവര്‍ മനസാന്നിധ്യം കൈവിടാതെ മണ്‍തിട്ടയില്‍ ഇടിപ്പിച്ച് ബസ് നിര്‍ത്തുകയായിരുന്നു. പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയിലും രണ്ട് സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. വാഹനത്തില്‍ ഉണ്ടായിരുന്ന മറ്റൊരു ഡ്രൈവര്‍ക്കും പരിക്കുണ്ട്.