കോഴിക്കോട്: കോഴിക്കോട് ചേളന്നൂരിൽ അപകടം: സ്കൂട്ടർ യാത്രക്കാരൻ മരിച്ചു
കോഴിക്കോട്-ബാലുശ്ശേരി റൂട്ടിലെ ചേളന്നൂർ 9/1-ൽ സ്കൂട്ടർ യാത്രക്കാരൻ അനസ് അപകടത്തിൽ മരിച്ചു. ബസിന് പിന്നിൽ അമിതവേഗതയിൽ വന്ന സ്കൂട്ടർ മറിയുകയും എതിർദിശയിൽ വന്ന മിനി പിക്കപ്പ് വാൻ കയറിയിറങ്ങുകയുമായിരുന്നു. പോസ്റ്റ്മോർട്ടം നടപടികൾ ഇന്ന് മെഡിക്കൽ കോളേജിൽ നടക്കും.